തൊടുപുഴ: പിൻവാതിൽ നിയമങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക,സമയബന്ധിതമായി നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പി എസ് സി ആസ്ഥാനത്തു നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിസ്റ്റേഷനിലേക്കു മുന്നിലേക്ക് പ്രകടനം നടത്തി.ബി. ജെ. പി തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനചെയ്തു. ജില്ലാ സെക്രട്ടറി ടി. എച്ച് കൃഷ്ണകുമാർ,യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്,വൈസ് പ്രസിഡന്റ്മാരായ അഡ്വ.സുജിത് ശശി, ഗോകുൽ ഗോപിനാഥ്,സെക്രട്ടറി അജിത്ത് ഇടവെട്ടി എന്നിവർ പങ്കെടുത്തു.