മുട്ടം: ഓരോ ദിവസവും പെട്രോൾ - ഡീസൽ വില വർദ്ദിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് സി പി എം മുട്ടം വെസ്റ്റ്, ഈസ്റ്റ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. എം കെ ഷാജി, കെ പി സുനീഷ്, ടി എം റഷീദ്, ടി കെ മോഹനൻ, റെൻസി സുനീഷ്, ആൽബിൻ വടശ്ശേരി, സുമോൾ ജോയ്‌സൺ, പി എസ് സതീഷ് എന്നിവർ സംസാരിച്ചു.