bjp

മുട്ടം: സി പി എം, കോൺഗ്രസ് പാർട്ടികൾ സ്വീകരിക്കുന്ന ചൈന അനുകൂല നിലപാടിനെതിരെ ബിജെപി മുട്ടം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.സി.വേണുഗോപാൽ സെക്രട്ടറി സി.എം.മനോജ് ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻറ് ഷിബു ജേക്കബ് എന്നിവർ നേതൃത്വം നൽകി. തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറൽ സെക്രട്ടറി വേണുഗോപാൽ, ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് പ്രബീഷ് എന്നിവർ സംസാരിച്ചു.