ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് 75,000 കിലോമീറ്ററിൽ താഴെ ഓടിയതും 2015നോ അതിന് ശേഷമോ രജിസ്റ്റർ ചെയ്ത ടാക്‌സി പെർമിറ്റുള്ള ബൊലോറോ ജീപ്പ് ആവശ്യമുണ്ട്. ഒരു മാസം 2000 കിലോമീറ്റർ ഓടുന്നതിന് 33,000 രൂപ നിരക്കിൽ പ്രതിഫലം നൽകും. തുടർന്ന് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കിൽ വാടക നൽകും. താൽപ്പര്യമുള്ളവർ ജൂലായ് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, പൈനാവ്, ഇടുക്കി എന്ന വിലാസത്തിൽ മുദ്രവച്ച കവറിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം മൂന്നിന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ക്വട്ടേഷൻ തുറന്ന് പരിശോധിച്ച് കരാർ നൽകും.