ഇടുക്കി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ജൂലായ് 31 ന് മുമ്പ് ലഭ്യമാക്കണം. അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകൾ ഓൺലൈൻ ഡേറ്റാ എൻട്രിക്കു ശേഷം ലഭ്യമാകുന്ന ലിസ്റ്റിന്റെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട ഡി.ഇ.ഒ/ എ.ഇ.ഒ യ്ക്ക് സമർപ്പിച്ച് മേലൊപ്പ് ചാർത്തി പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യും. വിശദവിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ഇഗ്രാന്റ്‌സ് പോർട്ടലിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2983130, 2429130.