തൊടുപുഴ: കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആയുർവ്വേദ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ആയുർരക്ഷാ ക്ലിനിക്കുകൾ ക്വാറന്റൈനിൽ കഴിയുന്ന ആളുകൾക്ക് പ്രതിരോധ ഔഷധങ്ങൾ സൗജന്യമായി വിതരണം ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിലുണ്ടായിരുന്ന 1424 പേർ ഇതുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
ക്വാറന്റൈനിൽ കഴിയുന്നവർക്കും മറ്റുള്ളവർക്കും ഡോക്ടർമാരുമായി സംസാരിച്ച് രോഗവിവരം പങ്കുവെക്കുന്നതിനും പരിഹാരം കാണാനുമുള്ള ടെലിമെഡിസിൻ സംവിധാനവും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായി സുഖായുഷ്യം എന്ന ചികിത്സാ പദ്ധതിയും 60 വയസ്സിന് താഴെ ഉള്ളവർക്ക് സ്വാസ്ഥ്യം എന്ന ചികിത്സാ പദ്ധതിയും നടത്തുന്നുണ്ട്. കൊവിഡ് രോഗമുക്തിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിന് പുനർജ്ജനി ചികിത്സാ പദ്ധതിയും നടത്തുന്നു. പദ്ധതികളുടെ വിശദവിവരങ്ങൾക്കും സേവനങ്ങൾക്കുമായി ദേവികുളം മേഖല ഡോ. ശ്രീദർശൻ 9447768903, ഇടുക്കി ഡോ. ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പിൽ 9895313720, പീരുമേട് മേഖല ഡോ. ജീന കെ കെ 9446724207•, തൊടുപുഴ ഡോ. യു ബി ഷീജ 9446470141, ഉടുമ്പൻചോല ഡോ. ജിനേഷ് ജെ മേനോൻ 9447968932 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ടെലികൗൺസിലിംഗ് സേവനത്തിനായി ഡോ. സി കെ ശൈലജ, ഡോ. ജയകൃഷ്ണൻ എന്നിവരെ 9447210454, 9562788888 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.