തൊടുപുഴ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ തൊടുപുഴ ഏരിയാതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി നിർവഹിച്ചു. മുതലക്കോടം ലോക്കൽ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലും . തൊടുപുഴ വെസ്റ്റ് ലോക്കൽ കമ്മിറ്റി കേന്ദ്ര എക്‌സൈസ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമനും തൊടുപുഴ ഈസ്റ്റ് ലോക്കൽ കമ്മിറ്റി മങ്ങാട്ടുകവലയിൽ നടത്തിയ പ്രതിഷേധം കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. ഷാജിയും ഉദ്ഘാടനം ചെയ്തു. കോലാനി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ലോക്കൽ സെക്രട്ടറി ആർ. പ്രശോഭ് . മണക്കാട് ലോക്കൽ കമ്മിറ്റി പോസ്റ്റ് ഓഫീസിൽ നടത്തിയ പ്രതിഷേധം ഏരിയാ കമ്മിറ്റിയംഗം എം.ജി. സുരേന്ദ്രൻ ചിറ്റൂർ ലോക്കൽ കമ്മിറ്റി അരിക്കുഴ പോസ്റ്റ് ആഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ഏരിയാ കമ്മിറ്റിയംഗം വി.ബി. ദിലീപ് കുമാർ . പുറപ്പുഴ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഏരിയാ കമ്മിറ്റിയംഗം എം.ആർ. സഹജൻ വഴിത്തല ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഏരിയാ കമ്മിറ്റിയംഗം പി.കെ. സുകുമാരൻ ഇടവെട്ടി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ലോക്കൽ സെക്രട്ടറി വി.എസ്. പ്രിൻസ് തെക്കുംഭാഗം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ജാനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി പി.കെ. ലൈല കുമാരമംഗലം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ലോക്കൽ സെക്രട്ടറി എം.എം. മാത്യു ഏഴല്ലൂർ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഏരിയാ കമ്മിറ്റിയംഗം വി.ടി. പാപ്പച്ചൻ കരിങ്കുന്നം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ മ്രാല ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചൻ എന്നിവർ ഉദ്ഘാടനം ചെയ്തു.