jose

കട്ടപ്പന: ദേശീയപാതയിൽ ബൈക്കിടിച്ച് മുൻ സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു. കട്ടപ്പന ഭൂമിപതിവ് ഓഫീസിലെ മുൻ ജീവനക്കാരൻ കാണക്കാലിപ്പടി കുന്നത്തേട്ട് കെ.ജെ. ജോസാണ് (56) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെ വെള്ളയാംകുടിയിലാണ് അപകടം. കടയിൽ നിന്നു സാധനങ്ങൾ വാങ്ങി റോഡിനു കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സംസ്‌കാരം നടത്തി.