തൊടുപുഴ: 2018ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ 3കോടി 36ലക്ഷം രൂപ അനുവദിച്ചു ടെൻഡർ നടപടികൾ പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പുള്ളിക്കാനംമടത്തിപ്പടിചെമ്പകപ്പാറമേലെചിന്നാർ റോഡ് 54 ലക്ഷം , മുക്കുടിൽഏഴര ഏക്കർ റോഡ് 65.34 ലക്ഷം, മൂലക്കാട്ട് – മേത്തോട്ടി റോഡ് 24.51 ലക്ഷം, ബിസി വളവ്‌വെണ്ണിയാനി 48.86 ലക്ഷം, വിമലഗിരിന്യൂ മൗണ്ട്‌തൊട്ടിക്കട റോഡ് 28.48 ലക്ഷം, കൗന്തി അഞ്ചുമുക്ക് റോഡ് 30.70 ലക്ഷം, കൗന്തിപുന്നക്കവല റോഡ് 56.3 ലക്ഷം, ചേലച്ചുവട് വെണ്മണിറോഡ് 31.02 ലക്ഷം രൂപ എന്നിങ്ങനെയാണ് പി എം ജി എസ് വൈ പ്രളയ ഫണ്ടിൽ നിന്നും തുക മാറ്റി വെച്ചത്. പ്രളയത്തിൽ ജില്ലയിലെ നിരവധി റോഡുകൾ തകർന്ന് ഗതാഗത സംവിധാനം തകരാറിലായിരുന്നു. വിവിധ വകുപ്പുകളുടെയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ഫണ്ട് ഉപയോഗിച്ച് റോഡുകൾ നന്നാക്കി വരുന്നുണ്ടെങ്കിലും പ്രളയാനന്തരം ഒട്ടേറെ ഗ്രാമീണ റോഡുകൾ താറുമാറായി കിടക്കുകയാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന മൂന്നാം പാദം ഒന്നാം ഘട്ടമായി 73.50 കോടി ചെലവ് കണക്കാക്കുന്ന 13 ഗ്രാമീണ റോഡുകൾ സർവ്വേ നടപടികൾ പൂർത്തിയാക്കി ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ ആകെ 500 കിലോമീറ്റർ റോഡ് ഇടുക്കി ജില്ലയിൽ നിർമ്മിക്കുന്നതിനുള്ള സന്നദ്ധ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു