തൊടുപുഴ: വണ്ടന്മേട് സർക്കാർ ആശുപത്രിയിൽ രാത്രിയിൽ മദ്യപിച്ചെത്തി ഡോക്ടറെ മർദിക്കുകയും ബഹളം വെക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ജോബിൻ ജി ജോസഫ്, സെക്രട്ടറി ഡോ. അൻസൽ നബി എന്നിവർ ആവശ്യപ്പെട്ടു.