ഇടുക്കി: ജില്ലയിൽ കൊവിഡ്19 മാർഗനിർദ്ദേശ പ്രകാരം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രാകാരം സ്‌പെഷ്യൽ ഡ്രൈവ് നടത്തി. സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 81 പേർക്കെതിരെ ഏഴു കേസുകളും പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്ത രണ്ടു പേർക്കെതിരെ 310 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തു. ക്വാറന്റൈൻ നിർദ്ദേശം പാലിക്കാത്തവർക്കെതിരെയും പാസുകൾ ഇല്ലാതെ സംസ്ഥാന അതിർത്തി കടന്നുവരുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി അറിയിച്ചു.