തൊടുപുഴ: രാജ്യത്തെമ്പാടും കൊവിഡ് മഹാമാരി സംഹാര താണ്ഡവമാടുമ്പോൾ അതിന്റെ മറപിടിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന
ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയും, ക്ഷാമബത്ത മരവിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ 'സമരസാക്ഷ്യം' സംഘടിപ്പിച്ചു.
കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ജില്ലയിലെ അഞ്ച് താലൂക്കുകളിലായി എഴുന്നൂറോളം ഓഫീസ് സ്‌കൂൾ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ ടി എം ഹാജറ,ഡോ.കെ കെ ഷാജി, എ എം ഷാജഹാൻ, സി ബി ഹരികൃഷ്ണൻ, എസ് സുനിൽകുമാർ, സി എസ് മഹേഷ്, ഷാമോൻലൂക്ക്, എം രമേശ്, കെ പ്രവീൺ, ഡോ.വി ബി വിനയൻ, കെ ആർ ഷാജിമോൻ എന്നിവർ സംസാരിച്ചു.