തൊടുപുഴ : യാതൊരു മാനദണ്ഡവുമില്ലാതെ ദിനം പ്രതി ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ജനതാദൾ സെക്കുലർ നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ എസ്ബിഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണയും ഇന്ധന ബില്ല് കത്തിക്കൽ പരിപാടിയും നടത്തി. നിയോജക മണ്ഡലം സെക്രട്ടറി ജോൺസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റെ് പി.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.യുവ ജനതാദൾ ജില്ലാ പ്രസിഡന്റെ് കെ.വി.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.കിസാൻ ജനത ജില്ലാ സെക്രട്ടറി ജയൻ പ്രഭാകർ ഇന്ധന ബില്ല് കത്തിച്ചു.കമ്മറ്റി അംഗങ്ങളായ വി.കെ.അനിൽകുമാർ ,കെ.കെ.ബിജു എന്നിവർ പങ്കെടുത്തു.