ചെറുതോണി: വയോജനങ്ങളുടെ അടിയന്തിരാവശ്യങ്ങൾ കേന്ദ്രീകരിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി പോസ്റ്റാഫീസിനുമുന്നിൽ വയോജന ധർണ്ണ നടന്നു. കേന്ദ്ര വയോജന പെൻഷൻ 200 രൂപ 5000 രൂപയാക്കുക, നിർദ്ധനർക്ക് പ്രതിമാസം 7500 രൂപ വീട്ടിലെത്തിക്കുക, പ്രത്യേക ആരോഗ്യസുരക്ഷാപദ്ധതികൾ നടപ്പിലാക്കുക, ആർ.ഡി.ഒ. ട്രിബ്യൂണൽ പരാതികൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണുയർത്തിയത്. ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.ആർ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ടി.ഔസേപ്പ്, വി.എൻ.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.