sheena
ഷീന

തൊടുപുഴ : ബ്രെയിൻ ട്യൂമർ ബാധിച്ച് തലയോട്ടി സർജ്ജറി ചെയ്ത് ചികിത്സയിൽ കഴിയുന്ന നിർദ്ധന വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. ഉടുമ്പന്നൂർ ചൊള്ളംമാക്കൽ ഗോപിനാഥിന്റെ ഭാര്യ ഷീനയാണ് സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. തുടർ ചികിത്സക്കായി ഇനിയും ഭീമമായ തുക വേണമെന്ന് ഡോക്ടർമാർ പറയുന്നു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ നിർദ്ധന കുടുംബത്തിന് ചികിത്സക്കായി ഈ വൻ തുക താങ്ങാൻ കഴിയില്ല. വാടക വീട്ടിൽ താമസിക്കുകയാണ് വീട്ടമ്മ. സഹായം പ്രതീക്ഷിച്ച് ഉടുമ്പന്നൂർ എസ്.ബി.ഐ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഷീന ഗോപി A/C NO - 33258080035. IFSC code - SBIN0008681