മൂന്നാർ: വട്ടവടയിലെ ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നമായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സുരേഷ് ഗോപി എം.പി ചടങ്ങിൽ പങ്കെടുക്കും. സുരേഷ് ഗോപിയുടെ എം.പി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാധാർത്ഥ്യമാക്കിയത്.