മറയൂർ: ഒൻപത് മാസം ഗർഭിണിയായ ആദിവാസി യുവതി മരിച്ചു. കാന്തല്ലൂർ ദണ്ഡുക്കൊമ്പ് ആദിവാസി കോളനിയിലെ രഘുവിന്റെ ഭാര്യ സംഗീതയാണ് ശ്വാസതടസ്സം മൂലം മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് ശ്വാസ തടസ്സം ഉണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. വൈകാതെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മാർട്ടം നടപടികളും കൊവിഡ് സ്രവപരിശോധനയും അനിവാര്യമാണെന്ന് ഇടുക്കി ഡി എം ഒ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്ന് പോസ്റ്റുമാർട്ടം നടപടികൾക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.