kuzhy
ഉമ്മൻ ചാണ്ടി കോളനി റോഡിൽ രൂപപ്പെട്ട കുഴി.

ചെറുതോണി: വാഹന, കാൽനടയാത്രികർക്ക് അപകട ഭീക്ഷണിയായി റോഡിൽ വൻ കുഴി രൂപംകൊണ്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലന്ന് പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മൻ ചാണ്ടി കോളനി റോഡിലാണ് മാസങ്ങൾക്ക് മുൻപുണ്ടായ കുഴി മൂലം യാത്ര ദുഷ്‌കരമായത്.
2018ലെ പ്രളയത്തിൽ ഇവിടെ കുഴി രൂപപ്പെട്ടതിനെ തുടർന്ന് അന്ന് പൊതമരാമത്തധികൃതർ കുഴി മൂടുകയായിരുന്നു. ഇവിടെ തന്നെയാണ് വീണ്ടും അപകടാവസ്ഥയിലായിരിക്കുന്നത്. റോഡിന്റെ സംരക്ഷണഭിത്തിയും ഇപ്പോൾ ഇടിഞ്ഞ് താഴ്ന്നഅവസ്ഥയിലാണ്. ഇത് എത് നിമിഷവും ഇടിഞ്ഞ് റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലാണ്.