ചെറതോണി: വാത്തികുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം പരാജയപ്പെട്ടു. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു ഡി എഫിനും ഒൻപത് അംഗങ്ങൾ വീതമാണുള്ളത്. നറുക്കെടുപ്പിലൂടെ അധികാരത്തിൽ വന്ന എൽ.ഡി.എഫിന്റെ ഘടകകക്ഷിയായിരുന്ന ജനാധിപത്യ കേരളാ കോൺഗ്രസ്റ്റ് സംസ്ഥാന തലത്തിൽ തന്നെ ജോസഫ് ഗ്രൂപ്പിൽ ലയിച്ച് യു.ഡി.എഫ് പക്ഷത്തു വന്നതോടെ വാത്തിക്കുടി പഞ്ചായത്ത് ഭരണത്തിൽ ആശങ്ക നിലനിൽക്കുകയായിരുന്നു. എന്നാൽ ഇന്നലെ നടന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അംഗമായിരുന്ന പ്രദീപ് ജോർജ് ചർച്ചയിൽ പങ്കെടുക്കാതെ വിട്ടു നിന്നതോടെ യു. ഡി.എഫിന്റെ പ്രമേയം പരാജയപ്പെടുകയായിരുന്നു .പ്രമേയം പരാജയപ്പെട്ടതിനേ തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ ടൗണിൽ ആഹ്‌ളാദ പ്രകടനം നടത്തി.
ഇടുക്കി ബി.ഡി.ഒ മുഖ്യ വരണാധികാരിയായിരുന്നു