ആലക്കോട്: ഇഞ്ചിയാനി ഐഎൻടിയുസിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി എൽഇഡി ടിവി നൽകി. പഞ്ചായത്ത് ഇഞ്ചിയാനി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മിനി ജെറിക്ക് ടെലിവിഷൻ കൈമാറി. ഡിസിസി സെക്രട്ടറിമാരായ തോമസ് മാത്യു കക്കുഴി , ചാർളി ആന്റണി , ഡിസിസി മെംബർ വി.എം. ചാക്കാ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസീസ് ചേബ്ലാങ്കൽ ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കൽ, എംപി പത്രോസ്, ഒ.പി .സണ്ണി , രഞ്ചു പൗലോസ് ,ബൈജു ജോർജ്, മുഹമ്മദ് അസ്ലം , അജിത്ത് മുത്തനാട്ട് എന്നിവർ പങ്കെടുത്തു.
തൊടുപുഴ: എൻജിഒ അസോസിയേഷന്റെ സദ്ഗമയ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നിർധനരായ വിദ്യാർഥികൾക്ക് ഡിജിറ്റൽ ടിവി കൈമാറി. ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാൽപ്പാറ എസ്ടി കോളനിയിലാണ് ടെലിവിഷൻ നൽകിയത്. വണ്ണപ്പുറം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ.ഏബ്രഹാം അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.മാത്യു സ്‌കൂൾ ഹെഡ്മാസ്റ്റർ എബി ജോണിന് ടിവി കൈമാറി. ബിനീഷ് ലാൽ, ബി. മോഹനചന്ദ്രൻ, ജയപ്രകാശ്, രാജേഷ് ബേബി, സി എസ് ഷെമീർ,ജോജോ ടി.ടി. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.