ഇടുക്കി: ലോക ലഹരി വിരുദ്ധ ദിനത്തിൽ ബാലജനഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ബാലജനഗാന്ധിദർശൻ വേദി ജില്ലാ ഉപദേശക സമിതി ചെയർമാൻ എം.ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ ജോയി വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ അലക്‌സ് ബിജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനിതാ ഗാന്ധിദർശൻ ജില്ലാ സെക്രട്ടറി ആലീസ് വർഗീസ് സന്ദേശം നൽകി. സിവിൽ എക്‌സൈസ് ഓഫീസർ ബിജു അലക്‌സാണ്ടർ ക്ലാസെടുത്തു. തൊടുപുഴയിൽ മുനിസിപ്പൽ ചെയർപെഴ്‌സൻ സിസിലി ജോസ് സന്ദേശം നൽകി. നിയോജക മണ്ഡലം കൺവീനർ അരുൺ കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടി.ജെ. പീറ്റർ, അഡ്വ. ആൽബർട്ട് ജോസ്, ജോർജ് ജോൺ, സി.ഡി.എസ് ചെയർപേഴ്‌സൺ ജെമീല എന്നിവർ പങ്കെടുത്തു. കരുണാപുരത്ത് വനിതാ ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ മിനി പ്രിൻസ് അദ്ധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ഷേബാ സജി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാസ്റ്റർ സജി സാമുവേൽ മുഖ്യ പ്രഭാഷണം നടത്തി. കുമളിയിൽ ജില്ലാ ഉപദേശക സമിതി അംഗം ഷൈലജ ഹൈദ്രോസ് സന്ദേശം നൽകി. നീമ അനീഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മൂന്നാറിൽ ജില്ലാ ഉപദേശക സമിതി അംഗം ഉബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് ഡി. കുമാർ ഉദ്ഘാടനം ചെയ്തു.