ഇടുക്കി: ഓൺലൈൻ ക്ലാസ്സുകൾക്ക് സൗകര്യം ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലയിലെ വ്യവസായ സംരംഭങ്ങളുടെ സഹായത്തോടെ ജില്ലാ വ്യവസായ കേന്ദ്രം സമാഹരിച്ച എൽ. ഇ. ഡി ടെലിവിഷനുകൾ കൈമാറി. രണ്ടാം ഘട്ടമായി 50 ടെലിവിഷനുകൾ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രഞ്ജിത് ബാബു ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസർക്ക് കൈമാറി.ആദ്യ ഘട്ടം 25 എൽ. ഇ. ഡി ടിവികൾ നൽകിയിരുന്നു. തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസർ രഞ്ജു മാണി, വ്യവസായ വികസന ഓഫീസർ ബാബുരാജ് ചെറുകിട വ്യവസായ അസോസിയേഷൻ പ്രതിനിധികളായ ജോസഫ് സിറിയക്, രാമചന്ദ്രൻ എന്നിവർപങ്കെടുത്തു.