roshy

കുടയത്തൂർ: പഞ്ചായത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ അഗ്രോ ഇക്കോ ഷോപ്പ് കാഞ്ഞാറിൽ പ്രവർത്തനം ആരംഭിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.ടി. സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ഐ.മാത്യു, സുജ ഷാജി, ഇക്കോ ഷോപ്പ് പ്രസിഡന്റ് ഷിബു ഈപ്പൻ, സാബു തെങ്ങുംപള്ളി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. മുരളീധരൻ, കൃഷി ഓഫീസർ ആഷ്‌ലി ജോർജ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കെട്ടിടത്തിലാണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇക്കോഷോപ്പ് പ്രവർത്തിക്കുന്നത്.