വണ്ണപ്പുറം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വണ്ണപ്പുറം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ഗഡുക്കളായി നാല് ലക്ഷത്തി എൺപത്തിയോരായിരം രൂപയുടെ സമ്മതപത്രം കരിമണ്ണൂർ, തൊടുപുഴ സബ്ട്രഷറി ഓഫീസർമാർക്ക് നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായ സമാഹരണം യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ തുടർന്നുവരുന്നതായി പ്രസിഡന്റ് റ്റി.കെ.ശിവപ്രസാദ് അറിയിച്ചു.