ഇടവെട്ടി :പഞ്ചായത്തിലെ ടിവിയില്ലാത്ത വിദ്യാർത്ഥികൾക്കായി തൊടുപുഴ ഫാർമേഴ്‌സ് ക്ലബ്ബ് ടിവിയും ഡിഷും ഇടവെട്ടി പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സിബിജോസ്, വൈസ് പ്രസിഡന്റ് ഷീജാ നൗഷാദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അശ്വതി ആർ. നായർ, സെക്രട്ടറി പി.എം. അബ്ദുൾ സമദ്, ഫാർമേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായ ടോം ചെറിയാൻ, സോണി കിഴക്കേക്കര, പീറ്റർ തറയിൽ, കോ-ഓർഡിനേറ്റർ ശിവദാസൻ എന്നിവർ പങ്കെടുത്തു.