roy

തൊടുപുഴ: പ്രവാസികളെ അടിയന്തിരമായി നാട്ടിൽ തിരികെ എത്തിക്കാൻ സർക്കാർ ഇടപണമെന്ന് ആവശ്യപ്പെട്ട് വെങ്ങല്ലൂരിൽ നിന്നും തൊടുപുഴയിലേക്ക് കെ.എസ്.യു ജസ്റ്റിസ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രയ്ക്ക് ഐക്യദ്ധാർഡ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റിസ് മാർച്ച് സംഘടിപ്പിച്ചത്.മാർച്ചിന്റെ ഉദ്ഘാടനം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന് പതാക കൈമാറി കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് നിർവ്വഹിച്ചു. ഗാന്ധി സ്വകയറിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തുകോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.സുരേഷ് രാജു, കെ എം ഷാജഹാൻ, സി.എസ് മഹേഷ്, കെ.എ ഷഫീഖ്, ലിജോ മഞ്ചപ്പിള്ളി, കെ.എച്ച് ഷാജി, ഇ.എച്ച് ഷാജി, മുനീർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കെ.എസ്.യു നേതാക്കളായ വിഷ്ണു ദേവ് , ഫസൽ സുലൈമാൻ, ജയ്‌സൺ തോമസ്, അനസ്സ് ജിമ്മി, റഹ്മാൻ ഷാജി, ഫസൽ അബ്ബാസ്, ബ്ലസൺ ബേബി, അൽത്താഫ് സുധീർ, മുഹമ്മദ് അഷ്‌കർ ,സെബിൻ ജോയി, റോസാരിയോ ടോം,എൽദോസ് മാരാംകണ്ടം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.