ഇടുക്കി : കൊവിഡ് 19നുമായി ബന്ധപ്പെട്ട ആരോഗ്യകേരളം(എൻഎച്ച്എം) ജില്ലയിലേയ്ക്ക് ലാബ് ടെക്‌നീഷ്യൻമാരിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തേയ്ക്കാണ് നിയമനം. ദിവസവേതനം 460 രൂപ. യോഗ്യത അംഗീകൃത സർവ്വകലാശാല/ പാരാമെഡിക്കൽ കോളേജിൽ നിന്നുളള ഡി.എം.എൽ.റ്റി/ എം.എൽ.റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി: 2020 മേയ് ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇമെയിൽ, മൊബൈൽ നമ്പർ എന്നിവയും സഹിതം അപേക്ഷ ജൂൺ 30 വൈകിട്ട് 5 മണിയ്ക്ക് മുൻപായി നല്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232221.