വണ്ണപ്പുറം: നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്യ സംസ്ഥാനത്തു നിന്നെത്തിയ വ്യക്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കാളിയാർ ഉറകണ്ണി ഭാഗത്തെ വീട്ടിലാണ് സുഹൃത്തുക്കൾ ഒത്തു കൂടിയത്. അയൽവാസികളുടെ പരാതിയെ തുടർന്നാണ് നിരീക്ഷണ ലംഘനത്തിന്റെ പേരിൽ പൊലീസ് കേസെടുത്തത്.