tv

കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം ചെമ്പകപ്പാറ ശാഖയുടെ ആഭിമുഖ്യത്തിൽ ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളിലെ നിർദ്ധന വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി. ശാഖാ പ്രസിഡന്റ് സജികുമാർ പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ജയൻ കുളത്തുങ്കൽ എന്നിവർ ചേർന്ന് ടെലിവിഷൻ സ്‌കൂൾ അധികൃതർക്കു കൈമാറി. ശാഖാ കമ്മിറ്റിയംഗങ്ങളായ അനീഷ് വരവുകാലകുടിയിൽ, ബാബു പടിയറമാവിൽ, പി.ടി.എ. കമ്മിറ്റിയംഗം ബെന്നി തോമസ് എന്നിവർ പങ്കെടുത്തു.