കട്ടപ്പന: എഴുകുംവയൽ സായം പ്രഭഹോമിൽ വയോരക്ഷ മെഡിക്കൽ ക്യാമ്പ് നടത്തി. 60 വയസിനുമുകളിൽ പ്രായമുള്ള വയോജനങ്ങളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. കൊവിഡ് കാലത്ത് മുടങ്ങിയ പരിശോധന ക്യാമ്പാണ് ഇന്നലെ പുനരാരംഭിച്ചത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോണി പുതിയാപറമ്പിൽ, സൂപ്പർവൈസർ മേരിക്കുട്ടി മാണി, സായം പ്രഭ പ്രസിഡന്റ് കെ.സി. ജോസഫ്, എൻ.എം. പൗലോസ് എന്നിവർ നേതൃത്വം നൽകി