കട്ടപ്പന: അതിർത്തിയിൽ ചൈനീസ് സൈന്യം കടന്നുകയറിയപ്പോൾ ഒന്നും ചെയ്യാതിരുന്ന പ്രധാനമന്ത്രി ഇപ്പോൾ ജനത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ 'ഷഹീദോം കോ സലാം ദിവസ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കൾ കട്ടപ്പന അമർജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, തോമസ് രാജൻ, തോമസ് മൈക്കിൾ, ലൂയിസ് വേഴമ്പത്തോട്ടം, സിജു ചക്കുംമൂട്ടിൽ, പി.കെ. രാമകൃഷ്ണൻ, അഡ്വ. സണ്ണി ചെറിയാൻ, സണ്ണി കോലോത്ത്, അമ്പിളി മച്ചപ്പിള്ളി എന്നിവർ പങ്കെടുത്തു.