ഇടുക്കി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയമങ്ങൾ ലംഘിച്ചതിനു ജില്ലയിൽ എസ് പി. കറുപ്പസ്വാമിയുടെ നിർദേശാനുസരണം ആരംഭിച്ച സ്‌പെഷൽ ഡ്രൈവ് തുടരുന്നു. ഇന്നലെ വിവിധ ഭാഗങ്ങളിലായി 138 പേർക്കെതിരേ കേസെടുത്തു.
ക്വാറന്റൈൻ ലംഘനത്തിന് ഒരാൾക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തതിനു ഒമ്പതു പേർക്കെതിരെയും മറ്റ് നിയമ ലംഘനങ്ങൾക്കെതിരേ 128 കേസുകളുമാണെടുത്തത്. വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.