ഇടുക്കി : ജില്ലയിൽ മികച്ച രീതിയിൽ ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നവജീവൻ 2020 പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് ജില്ലാ പൊലീസ് മേധാവി ഇവരെ ആദരിച്ചത്.
രാജാക്കാട് എസ് ഐ അനൂപ്‌മോൻ, വണ്ടിപ്പെരിയാൽ സ്‌റ്റേഷനിലെ സിപിഒ ജോഷി, പീരുമേട് സ്‌റ്റേഷനിലെ സിപിഒമാരായ കെ. മഹേശ്വരൻ, എംപി അനൂപ്, ടോംസ്‌കറിയ എന്നിവർക്കു ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി പ്രശംസാപത്രം നൽകി. ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ ലഹരി വിരുദ്ധപ്രതിജ്ഞയും കാർട്ടൂൺ, ഉപന്യാസ മത്‌സരങ്ങളും സംഘടിപ്പിച്ചു. ജില്ലയിലെ ഇൻസ്‌പെക്ടർമാർക്കായി ഓൺലൈൻ ക്‌ളാസും നടത്തി.