കട്ടപ്പന: കട്ടപ്പന നഗരസഭയിലെ വാഹനം കൗൺസിലർ ദുരൂപയോഗം ചെയ്തതായി ആക്ഷേപം. വ്യാഴാഴ്ചയാണ് കൗൺസിലർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോകാനായി ഡസ്റ്റർ കാർ ഉപയോഗിച്ചത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, സെക്രട്ടറിക്ക് കത്ത് നൽകി. ബുധനാഴ്ച വൈകിട്ട് നഗരസഭയിലെ ഡ്രൈവർമാർ വാഹനത്തിന്റെ താക്കോൽ കാര്യാലയത്തിൽ ഏൽപ്പിച്ചിരുന്നു. അടുത്തദിവസം വാഹനം കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കൗൺസിലർ കൊണ്ടുപോയതായി അറിഞ്ഞത്. നഗരസഭയിൽ നാല് ഡ്രൈവർമാർ ഉണ്ടായിരുന്നിട്ടും പുറത്തുനിന്നുള്ളയാളാണ് വാഹനം ഓടിച്ചതെന്നും ആക്ഷേപമുണ്ട്.