കട്ടപ്പന: ഇരട്ടയാർ നാങ്കുതൊട്ടിയിൽ സാമൂഹിക വിരുദ്ധർ ചേനക്കൃഷി നശിപ്പിച്ചു. നാങ്കുതൊട്ടി ചവരനാൽ അപ്പച്ചൻ ജോസഫിന്റെ പുരയിടത്തിൽ ഒരുമാസം മുമ്പ് നട്ട ചേനകൾ ചവിട്ടിയും പിഴുതും നാമാവശേഷമാക്കി. ഒരാഴ്ച മുൻപ് സമീപത്തെ കൃഷിയിടങ്ങളിലെ കപ്പയും സമാനരീതിയിൽ നശിപ്പിച്ചിരുന്നു. സാമൂഹിക വിരുദ്ധ ശല്യം പതിവായതോടെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കർഷകർ.