sujith

കട്ടപ്പന: ഇന്ത്യചൈന തർക്കത്തിൽ ഇടതുവലതു മുന്നണികളുടേത് രാജ്യവിരുദ്ധ നിലപാടാണെന്നു ആരോപിച്ച് ബി.ജെ.പി. കട്ടപ്പന മേഖല കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു.യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുജിത് ശശി യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി കട്ടപ്പന മേഖല പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. മനോജ്, സെക്രട്ടറിമാരായ പി.സി. സുരേഷ്, രാജാ കൃഷ്ണമൂർത്തി, യുവമോർച്ച കട്ടപ്പന മേഖല സെക്രട്ടറി നന്ദുരാജു എന്നിവർ പങ്കെടുത്തു.