കട്ടപ്പന: ഇന്ത്യൻ സൈനികരെ ആക്രമിച്ച ചൈനയുടെ നടപടിക്കെതിരെ യുവമോർച്ച ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മിച്ചൻ ഇളംതുരുത്തിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, വൈസ് പ്രസിഡന്റ് ജീമോൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.