ചെറുതോണി: നാരകക്കാനം ഇടവകയിൽ കഴിഞ്ഞ നാലുവർഷമായി സേവനമനുഷ്ഠിച്ച ഫാ. കുര്യൻ പൊടിപാറയ്ക്കലിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കും ഭവന രഹിതർക്കുമായി നിർമിച്ച പതിമൂന്നുവീടുകളുടെയും നിർമാണം പൂർത്തിയായി. പതിമൂന്നാമത്തെ വീടിന്റെ വെഞ്ചരിപ്പും താക്കോൽദാനവും ഇടുക്കി രൂപതാധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ നിർവ്വഹിച്ചു. രൂപതാ ജനറാൾ ഫാ.ജോസ് പ്ലാച്ചിക്കൽ ഫാ.എബ്രാഹം കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.