ചെറുതോണി:ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമറ്റിയുടെ നേതൃത്വത്തിൽ പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിൽ ടി.വി വിതരണം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപിക റ്റീനാ ടീച്ചർ നൽകിയ രണ്ട് ടി.വിയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിതരണം നടത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിന്റോ മൈലാടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജേശ്വരി രാജൻ, മെമ്പർ ശശി കണ്യാലി, ബിനോയി കട്ടകയം,സോയി മോൻ സണ്ണി, എന്നിവർ പ്രസംഗിച്ചു.