ചെറുതോണി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ എ.സി. ഷൺമുഖദാസിന്റെ ഏഴാം ചരമവാർഷികാനുസ്മരണം ചെറുതോണി ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി മെമ്പർ വി.പി. ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം സിനോജ് വള്ളാടി, ജില്ലാ സെക്രട്ടറി അരുൺ പി. മാണി, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.പി വർഗ്ഗീസ്, അലൻ ഇടുക്കി, എൻ.എൽ.സി സംസ്ഥാന സെക്രട്ടറി ക്ലമന്റ് മാത്യു എന്നിവർ പ്രസംഗിച്ചു.