വെള്ളത്തൂവൽ: പഞ്ചായത്തിൽ കൊവിഡ്- 19 ജാഗ്രതാ നിർദേശം ലംഘിക്കുന്നെന്ന പരാതിയെ തുടർന്ന് വീടുകളിൽ അതിജാഗ്രതാ നിർദേശം നൽകാൻ വെള്ളത്തൂവൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ലഘുലേഖകൾ നൽകി ബോധവത്ക്കരിക്കും. മാസ്‌ക് വിതരണവും വ്യാപകമായി നടത്തും. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിൽ 9446137528, 9961059818 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പഞ്ചായത്തിൽ നിന്ന് അറിയിക്കുന്നു.