ramesh
അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: നടൻ ശ്രീനിവാസൻ അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ചതിനെതിരെ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. അങ്കണവാടി ജീവനക്കാർക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യതയും നിലവാരവും ഇല്ലെന്നായിരുന്നു ഒരു സ്വകാര്യ ചാനലിൽ നടന്റെ പ്രതികരണം. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ധർണ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ. ഉഷാകുമാരി അദ്ധ്യക്ഷയായി. ഭാരവാഹികളായ പൊന്നമ്മ തങ്കച്ചൻ, ടി.പി. ബീന, പി.പി. അനിൽകുമാർ, ജയൻ പ്രഭാകർ, വി.കെ.ശാന്തിനി, വി.പുഷ്പപകുമാരി, കെ.കെ. സാവിത്രി, ജോൺസൺ ജോസഫ്, കെ.എച്ച്. ലൈല, ആർ .ഉഷ എന്നിവർ സംസാരിച്ചു.