ചെറുതോണി: കെ.എസ്.സി (എം) ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ടും വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വിൻസെന്റും ചേർന്നാണ് വിതരണം നടത്തിയത്. കെ.എസ്.സി.എം ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വിജയൻ കെ.കെ, വിൻസെന്റ് വള്ളിക്കാവുങ്കൽ, ഉദീഷ് മനപ്പുറത്ത്, ജെയ്‌സൺ പൊന്നാറ്റിയിൽ, ബിബിൻ ബാബു എന്നിവർ പങ്കെടുത്തു.