കരിമണ്ണൂർ: മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും സഹകരണ ബാങ്ക് പ്രസിഡന്റും അദ്ധ്യാപകനുമായിരുന്ന എ.ടി. വർക്കി അലിലക്കുഴിയെ നവതിയുടെ നിറവിൽ കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ- ഓർഡിനേറ്റർ മനോജ് കോക്കാട്ട് ആദരിച്ചു. വിചാർ വേദി ചെയർമാനും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം.പി. വിജയനാഥൻ മധുരം നൽകി. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോൺ കണ്ടത്തിക്കുടി ബൊക്കെയും നൽകി. ചടങ്ങിൽ മുൻ പഞ്ചായത്ത് മെമ്പർ ആൻസി സോജൻ, പാർട്ടി നേതാക്കളായ പൗലോസ് പടിഞ്ഞാറ, സണ്ണി ഉറുമ്പിൽ എന്നിവർ സംസാരിച്ചു.