തൊടുപുഴ: അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരം അർപ്പിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിച്ച 'ഷഹീദ് ഓം കോ സലാം ദിവസ് ' എന്ന ക്യാമ്പയിന്റാ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ തിരിതെളിയിച്ച് അനുസ്മരണ യോഗം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ ടി.എൽ. അദ്ധ്യക്ഷത വഹിച്ച യോഗംഡി. സി. സി ജനറൽ സെക്രട്ടറി വി.ഇ.താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ ചെറിയാൻ , ആരിഫ് കരീം. കെ.എസ്.യു.ജില്ലാ ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ്, മൈനോറിറ്റി സെൽ സംസ്ഥാന കോർഡിനേറ്റർ മനോജ് കൊക്കാട്ട് എന്നിവർ സംസാരിച്ചു.