കട്ടപ്പന: മുരിക്കാട്ടുകുടി ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടർ, ടി.വി എന്നിവ നൽകുന്ന എഡ്യൂഹെൽപ് പദ്ധതി റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. അഞ്ച് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ, 11 ടി.വി എന്നിവയാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നത്. സ്‌കൂൾ ലാബ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപയുടെ കമ്പ്യൂട്ടർ കൂടി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കും. നാഷണൽ സർവീസ് സ്‌കീം ജില്ലാ കോ-ഓഡിനേറ്റർ സുമമോൾ ചാക്കോ, പ്രോഗ്രാം ഓഫീസർ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.