മണക്കാട് : കുറുമ്പത്തൂർ ഭാഗത്ത് പുതുതായി നിർമ്മിച്ച കുഴിപ്പാട്ട് കടവും അനുബന്ധ റോഡും ഉദ്ഘാടനം ചെയ്തു. തൊടുപുഴയാറിന്റെ തീരത്ത് പുതുതായി നിർമ്മിച്ച കടവ് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് പ്രയോജനകരമാണ്. നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ ജോൺ ഫെർണാണ്ടസ് എം.എൽ.എ. യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 13.6ലക്ഷം ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ജോൺ ഫെർണാണ്ടസ് എം.എൽ.എ. കടവിന്റെയും റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ, റെജി ദിവാകരൻ, ഉഷാകുമാരി സന്തോഷ് കുമാർ , ശോഭന രമണൻ, മണക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ബി ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.. വാർഡ് മെമ്പർ ബി. ബിനോയി സ്വാഗതവും മൈത്രി നഗർ റസിഡന്റ്‌സ് അസോസിയേഷൻ. പ്രസിഡന്റ് കെ.കോമള നാഥൻ നായർ നന്ദിയും പറഞ്ഞു..