വണ്ണപ്പുറം: ദിനംപ്രതി വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെയും നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളോടുള്ള കടുത്ത അവഗണനയ്ക്കെതിരെയും യൂത്ത് കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ബി.എസ്.എൻ.എൽ ആഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ബാസ് മീരാൻ അദ്ധ്യക്ഷത വഹിച്ചു. ദിലീപ് ഇളയിടം, സജി കണ്ണംപുഴ, ജിൻസൺ കുര്യൻ എന്നിവർ പ്രസംഗിച്ചു.