കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ തൊളിലാളിജന വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ജൂലൈ മൂന്നിന് പ്രതിഷേധ ദിനാചരണം നടത്തും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, യു.ടി.യു.സി, സി.യു.സി.ഐ., ഐ.എൻ.എൽ.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി എന്നീ യൂണിയനുകൾ പങ്കെടുക്കും. പൊതു മേഖല സ്വകാര്യവത്കരണം, തൊഴിലാളി യൂണിയൻ നിയമങ്ങൾ റദ്ദാക്കൽ, പെട്രേളിയം ഉത്പന്നങ്ങളുടെ വിലക്കയം തുടങ്ങിയ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം. കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കൽ ഉൾപ്പെടെ മുഴുവൻ കേന്ദ്രങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രതിഷേധിക്കുമെന്ന് നേതാക്കളായ വാഴുർ സോമൻ, കെ.എസ്. മോഹനൻ, പി.എസ്. രാജൻ, വി.ആർ. സജി, രാജ മാട്ടുക്കാരൻ, രാജു, വിൻസെന്റ്, ബാബു മഞ്ഞള്ളൂർ, ആർ. വിനോദ്, അനിൽ രാഘവൻ എന്നിവർ അറിയിച്ചു.