കട്ടപ്പന: ചിരി ക്ലബിന്റെ 'അറിവിന്റെ വെളിച്ചത്തിന് നമുക്കും കൈകോർക്കാം' പദ്ധതിയുടെ ഭാഗമായി ഒൻപത് സ്‌കൂളുകളിലെ നിർധന വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ അദ്ധ്യക്ഷത വഹിച്ചു. അശോക് ഇലവന്തിക്കൽ, ടിജിൻ ടോം, മനോജ് വർക്കി, ജോജി പൊടിപാറ, സിജോ എവറസ്റ്റ്, സോണി ചെറിയാൻ, സജി ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.